രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കൻ താരമായി ഡികോക്ക്
ദക്ഷിണാഫ്രിക്കയ്ക്കായി രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമായി ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക്. ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ 36 റണ്‍സ് നേടിയപ്പോഴാണ് ഡികോക്ക് നാഴികക്കല്ല് പിന്നിട്ടത്. ഡേവിഡ് മില്ലറാണ് ഇതിന് മുമ്പ് രാജ്യാന്തര ടി20യില്‍ 2000 റണ്‍സ് ക്ലബിലെത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റര്‍. ഗുവാഹത്തിയില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20യിലായിരുന്നു മില്ലറുടെ നേട്ടം.
വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 228 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. സെഞ്ചുറി നേടിയ റൈലി റൂസോയുടെയും അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്.






































