രണ്ടാം ടി20യിൽ 8 ഓവർ മാത്രം, ഇന്ത്യക്ക് മുന്നിൽ 91 റൺസ് വിജയലക്ഷ്യമുയർത്തി ഓസീസ്
ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ഓസ്ട്രേലിയക്ക് കിടിലൻ സ്കോർ. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം നിശ്ചിത സമയത്ത് തുടങ്ങാത്തതിനാല്‍ മത്സരം എട്ട് ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് 91 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ നീട്ടിയിരിക്കുന്നത്.
15 പന്തിൽ 31 റൺസെടുത്ത നായകൻ ആരോൺ ഫിഞ്ചിന്റെയും 20 പന്തിൽ 43 റൺസടിച്ച മാത്യൂ വെയ്ഡിന്റെയും ഇന്നിംഗ്സ് കരുത്തിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്. കാമറൂൺ ഗ്രീൻ (5), ഗ്ലെൻ മാക്സ്വെൽ (0), ടിം ഡേവിഡ് (2), സ്റ്റീവ് സ്മിത്ത് (8) എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.
ഇന്ത്യക്കായി രണ്ടോവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത അക്സർ പട്ടേൽ മാത്രമാണ് റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കു കാട്ടിയത്. രണ്ടോവറിൽ 32 റൺസ് വഴങ്ങി ഹർഷൽ പട്ടേൽ ഇന്നും തല്ല് കണക്കിന് വാങ്ങി.






































