Cricket Cricket-International IPL Top News

അടുത്ത വർഷം വനിതാ ഐപിഎല്‍ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയേക്കുമെന്ന് സൂചന

September 22, 2022

author:

അടുത്ത വർഷം വനിതാ ഐപിഎല്‍ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയേക്കുമെന്ന് സൂചന

അടുത്ത വർഷം വനിതാ ഐപിഎല്‍ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയേക്കുമെന്ന് വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതിന്റെ ഭാഗമായി വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട ഒരു കത്ത് ഗാംഗുലി എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും അയച്ചിട്ടുണ്ട്.

വനിതാ ഐപിഎല്‍ ഉടന്‍ തന്നെ നടത്തുമെന്നും അടുത്ത വര്‍ഷം ആദ്യ സീസണ്‍ ആരംഭിക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. പുരുഷ ഐപിഎല്ലില്‍ 10 ടീമുകള്‍ ഉണ്ടാകുമെന്നും ഹോം എവേ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തുമെന്നും കത്തിലുണ്ട്.

അടുത്ത സീസൺ മുതൽ ഐപിഎല്‍ ഹോം-എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്നതാണ് ആ റിപ്പോർട്ട്. കൊവിഡിന് മുമ്പുള്ള കാലയളവിലെ പോലെയാവും ഇന്ത്യൻ പ്രീമിയർ ലീഗ് ഇനി മുതൽ നടക്കുക. നിയുക്ത വേദികളില്‍ 10 ടീമുകളും ഹോം മത്സരങ്ങള്‍ കളിക്കും എന്ന് ഗാംഗുലി വ്യക്തമാക്കി. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം 2020 മുതല്‍ ചുരുക്കം വേദികളില്‍ മാത്രമായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

Leave a comment