ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി രവി ശാസ്ത്രി രംഗത്ത്
ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ടുള്ള ഇന്ത്യന്‍ ടീമിനെ നോക്കൂ. പരിചയസമ്പന്നരും യുവതാരങ്ങളും ഉള്‍പ്പെടുന്ന ടീമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ഇപ്പോഴത്തെ ടീം ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ സ്കൂള്‍ നിലവാരം പോലും കാണിക്കുന്നില്ലെന്ന് ശാസ്ത്രി കുറ്റപ്പെടുത്തി.
ഇതുകാരണം ബാറ്റിംഗ് ചെയ്യുന്നവര്‍ക്ക് 15-20 റണ്‍സെങ്കിലും കൂടുതലായി ലഭിക്കുന്നുണ്ട്. മുമ്പ് കാണിച്ചിരുന്ന ഫീല്‍ഡിംഗ് മികവ് എവിടെയാണ് നഷ്ടമായതെന്ന് പരിശോധിക്കണം. രവീന്ദ്ര ജഡേജ ടീമില്ല, എവിടെയാണ് എക്സ് ഫാക്റ്റര്‍ നഷ്ടമായതെന്നും ശാസ്ത്രി ചോദിക്കുന്നു.
ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത് കാമറോണ്‍ ഗ്രീന്‍ 30 പന്തില്‍ നേടിയ 61 റണ്‍സായിരുന്നു. സ്റ്റീവന്‍ സ്മിത്തിനൊപ്പം (35) മൂന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഗ്രീനിനായിരുന്നു. എന്നാല്‍ ഇരുവരേയും പുറത്താക്കുള്ള അവസരം ഇന്ത്യന്‍ ഫീല്ഡര്മാര്ക്കുണ്ടായിരുന്നു. ഇതെല്ലാം കളഞ്ഞുകുളിച്ചത് ഇന്നലെത്തെ തോൽവിക്ക് കാരണമായിട്ടുണ്ട്. ഫീൽഡിംഗിനൊപ്പം ഡെത്ത് ഓവറുകളിലെ മോശം പ്രകടനവും ഇന്ത്യക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.






































