ഓസീസിനെതിരായ രണ്ടാം ടി20-യിൽ ബുംറ തിരിച്ചെത്തുമെന്ന് രോഹിത് ശർമ
പരിക്കിനെ തുടർന്ന് വിശ്രമിത്തിലായിരുന്ന ജസ്‌പ്രീത് ബുംറയുടെ തിരിച്ചുവരവിനായി അൽപം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഏഷ്യാ കപ്പ് നഷ്ടമായിരുന്ന താരത്തെ ഓസ്‌ട്രേലിയ ടി20 പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആദ്യ മത്സരത്തിൽ ടീമിലിടം കണ്ടെത്തിയിട്ടില്ല.
താരം പൂർണമായും പരിക്കിൽ നിന്നും മോചിതനായിട്ടില്ലെന്ന സൂചനയാണ് ടോസ് ഇടുന്ന അവസരത്തിൽ രോഹിത് പറഞ്ഞത്. എന്നാൽ രണ്ടും മൂന്നും മത്സരങ്ങളില്‍ ബുംറ തിരിച്ചെത്തുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാ കപ്പില്‍ എന്ത് സംഭവിച്ചുവെന്ന് എല്ലാവരും കണ്ടതാണ്. അതില്‍ നിന്ന് വ്യത്യസ്ഥമായൊരു ഫലമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടിയാണിതെന്നും രോഹിത് പറഞ്ഞു. ബുംറക്ക് പകരം ഹര്‍ഷൽ പട്ടേലാണ് ഇന്ന് ടീമിൽ കളിക്കുന്നത്. മറ്റു രണ്ട് പേസര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ് എന്നിവരും ഓസീസിനെതിരായ ടീമിലുണ്ട്.






































