ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഓസ്ട്രേലിയ, പന്തിന് പകരം കാർത്തിക് ടീമിൽ
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഓസ്ട്രേലിയ. റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ലെന്നതുമാണ് ഹൈലൈറ്റുകൾ.
ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തിയതോടെ ദീപക് ഹൂഡയും റിഷഭ് പന്തും പുറത്തായി. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും അക്സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയിലുള്ളത്. പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നാം പേസറായി ഉമേഷ് യാദവും അന്തിമ ഇലവനിലെത്തി. ഓസീസ് ടീമില്‍ ടിം ഡേവിഡ് അരങ്ങേറ്റം കുറിക്കും.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹൽ.
ഓസ്ട്രേലിയൻ പ്ലേയിംഗ് ഇലവൻ: ആരോൺ ഫിഞ്ച്, കാമറൂൺ ഗ്രീൻ, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു വേഡ്, പാറ്റ് കമ്മിൻസ്, നഥാൻ എല്ലിസ്, ആദം സാമ്പ, ജോഷ് ഹാസൽവുഡ്.






































