ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും പന്തിനെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ജാഫർ
റിഷഭ് പന്തിനെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ഇന്ത്യക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍. റിഷഭ് പന്ത് ഇന്ത്യന്‍ മധ്യനിരക്ക് ഉതകുന്ന ബാറ്ററല്ലെന്നും ജാഫര്‍ പറഞ്ഞു. മധ്യനിരയില്‍ റിഷഭ് പന്തിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിന് ടീം മാനേജ്മെന്റ് ആദ്യ പരിഗണന നല്‍കണമെന്നും ജാഫർ പറഞ്ഞു.
അതുപോലെ അക്സര്‍ പട്ടേലും ഇന്ത്യക്കായി സമീപകാലത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീം അവനെ വിശ്വസിക്കാത്തത് എന്ന് എനിക്ക് മനസിലാവുന്നില്ല. ബാറ്റിംഗിലായാലും അക്സര്‍ ഇന്ത്യക്കായി മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. റിഷഭ് പന്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഒരുപാട് തലപുകക്കുന്നുണ്ട്. അവനെ കളിപ്പിക്കണോ വേണ്ടേ എന്നതിനെച്ചൊല്ലിയെല്ലാം.
ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും റിഷഭ് പന്ത് അസാമാന്യ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യക്കായി പരമ്പരകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ അത് ഇതുവരെ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടോപ് സിക്സില് റിഷഭ് പന്തിനെ കളിപ്പിക്കണോ ദിനേശ് കാര്‍ത്തിക്ക് വേണോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം ആദ്യം തീരുമാനം എടുക്കണമെന്നും ജാഫര്‍ പറഞ്ഞു.






































