വില്യംസൺ തന്നെ ക്യാപ്റ്റൻ, ടി20 ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീമിനെ പ്രഖ്യാപിച്ചു
2022 ടി20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണാണ് നായകന്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുപ്പത്തിയഞ്ച് വയസുകാരനായ ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ ഏഴാം ടി20 ലോകകപ്പ് കളിക്കുന്നതും ഫിന് അലനും മൈക്കല്‍ ബ്രേസ്വെല്ലും ആദ്യമായി സീനിയര്‍ ലോകകപ്പ് ടീമില്‍ ഇടംനേടിയതുമാണ് ശ്രദ്ധേയം.
ഡെവോണ്‍ കോണ്‍വെയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. പുറംവേദനയെത്തുടര്‍ന്ന് പേസ് ബൗളര്‍ കൈല്‍ ജാമിസണ് ടീമില്‍ നിന്ന് പുറത്തായി. ടോഡ്ഡ് ആസില്‍, ടിം സീഫേര്‍ട്ട് എന്നിവരും ടീമിലിടം നേടിയില്ല. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ന്യൂസീലന്‍ഡ് പാകിസ്താനും ബംഗ്ലാദേശും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍ കളിക്കും.
ഒക്ടോബര്‍ ഏഴിനാണ് മത്സരം തുടങ്ങുന്നത്. ട്വന്റി 20 ലോകകപ്പില്‍ ചിരവൈരികളായ ഓസ്ട്രേലിയയാണ് ന്യൂസീലന്‍ഡിന്റെ ആദ്യ എതിരാളികള്‍. അഫ്ഗാനിസ്താന്, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുമായും ന്യൂസീലന്‍ഡിന് മത്സരമുണ്ട്.
ന്യൂസിലന്‍ഡ് ടി20 ലോകകപ്പ് സ്ക്വാഡ്: കെയ്ന്‍ വില്യംസണ്(ക്യാപ്റ്റന്‍), ഫിന് അലന്, ട്രെന്‍ഡ് ബോള്‍ട്ട്, മൈക്കല്‍ ബ്രേസ്വെല്, മാര്‍ക് ചാപ്മാന്, ദേവോണ്‍ കേണ്‍വേ(വിക്കറ്റ് കീപ്പര്‍), ലോക്കീ ഫെര്ഗൂസന്, മാര്ട്ടിന് ഗുപ്റ്റില്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോഥി, ടിം സൗത്തി.






































