Cricket Cricket-International Top News

ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് ദ്രാവിഡിനോടും രോഹിത്തിനോടും മുൻതാരം

September 17, 2022

author:

ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് ദ്രാവിഡിനോടും രോഹിത്തിനോടും മുൻതാരം

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത്ത് ശർമക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ രംഗത്ത്. ഒരു നയത്തിൽ ഉറച്ചു നിലനില്‍ക്കണമെന്നും ഓരോ മത്സരഫലത്തിന് ശേഷവും ടീം മാറ്റികൊണ്ടിരുന്നാല്‍ അത് ആശയകുഴപ്പമുണ്ടാക്കുമെന്നുമാണ് ജഡേജയുടെ വാദം.

ഇത്തരം പ്രശ്‌നങ്ങള്‍ മുമ്പും ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. എനിക്കറിയാം പരിശീലകനും ക്യാപ്റ്റനും തമ്മില്‍ ഒരു സഹകരണം ഉണ്ടാവും. മാധ്യമങ്ങള്‍ക്ക് ഈ സഹകരണം കാണിക്കണമെന്നും ജഡേജ കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. സൂപ്പര്‍ ഫോറില്‍ ടീം പുറത്താവുകയും ചെയ്തു. പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരോട് തോറ്റാണ് ടീ പുറത്തായത്. അഫ്ഗാനിസ്ഥാനോട് മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. പിന്നാലെ ഇന്ത്യന്‍ ടീം നടത്തുന്ന പരീക്ഷണങ്ങള്‍ക്കെതിരെ നിരവധി ചോദ്യങ്ങളുയര്‍ന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു.

Leave a comment