ന്യൂസീലൻഡ് എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ സഞ്ജു സാംസൺ
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളിയുമായ സഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ നായകനായി നിയമിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച്ചയാണ് ബിസിസിഐ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായും തെരഞ്ഞെടുത്തു. 16 അംഗ ടീമിൽ പൃഥ്വി ഷാ, ഋതുരാജ് ഗെയ്‍ക്‌വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ യുവതാരങ്ങളും ഉള്‍പ്പെട്ടു. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നൂ മത്സരങ്ങളും. സെപ്റ്റംബർ 22നാണ് ആദ്യ മത്സരം. 25, 27 തീയതികളില്‍ രണ്ടും മൂന്നും മത്സങ്ങളും നടക്കും.
ഇന്ത്യ എ ടീം പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, രജത് പട്ടീദാര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ, കുല്‍ദീപ് സെന്‍, ശാര്‍ദൂല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്ക്, നവ്ദീപ് സെയ്‌നി, രാജ് അങ്കത് ബാവ.






































