Cricket Cricket-International Top News

സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും, അശ്വിൻ ടീമിൽ

September 6, 2022

author:

സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും, അശ്വിൻ ടീമിൽ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം ലങ്കൻ ടീമിൽ മാറ്റമൊന്നുമില്ല. ഇന്ത്യന്‍ ടീമില്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിക്ക് പകരം ആര്‍. അശ്വിനെ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയെത്തുന്നത് പാകിസ്ഥാനോട് തോറ്റാണ്. ഇന്ന് ശ്രീലങ്കയോട് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: പതും നിസ്സങ്ക, കുശാന്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ധനുഷ്‌ക ഗുണതിലകെ, ഭാനുക രജപക്‌സ, ദസുന്‍ ഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ, അശിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷനക.

Leave a comment