Cricket Cricket-International Top News

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്

August 30, 2022

author:

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപിച്ചിരുന്നു. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നുമില്ലാതെയാണ് ടീം ഇന്നും ഇറങ്ങുന്നത്.

ബംഗ്ലാദേശിനെ ഷാക്കിബ് അല്‍ ഹസനും അഫ്‌ഗാനെ മുഹമ്മദ് നബിയുമാണ് നയിക്കുന്നത്. ടൂർണമെന്റിൽ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണ് ഇന്നു നടക്കുന്നത്.

ബംഗ്ലാദേശ് (പ്ലേയിംഗ് ഇലവൻ): മുഹമ്മദ് നയിം, അനാമുൽ ഹഖ്, ഷാക്കിബ് അൽ ഹസൻ, അഫീഫ് ഹൊസൈൻ, മുഷ്ഫിഖുർ റഹീം, മൊസാദ്ദെക് ഹൊസൈൻ, മഹ്മുദുള്ള, മഹേദി ഹസൻ, മുഹമ്മദ് സൈഫുദ്ദീൻ, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ

അഫ്ഗാനിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ഹസ്രത്തുള്ള സസായ്, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, നജീബുള്ള സദ്രാൻ, കരിം ജനത്, മുഹമ്മദ് നബി, റാഷിദ് ഖാൻ, അസ്മത്തുള്ള ഒമർസായി, നവീൻ-ഉൽ-ഹഖ്, മുജീബ് ഉർഹഖ്മാൻ, ഫറൂഖൽ റഹ്മാൻ.

Leave a comment