അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നൂറാം മത്സരത്തിന് കോലിയിറങ്ങുന്നു
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നൂറാം മത്സരത്തിനൊരുങ്ങി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവനും കോലിയിലാണ്. അതിനിടയിലാണ് നിർണായകമായ പോരാട്ടത്തിന് മുൻ നായകൻ കൂടിയായ താരം ഒരുങ്ങുന്നത്.
മൂന്ന് ഫോര്‍മാറ്റിലും 100 മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോലി മാറും. 99 ട്വന്റി 20-കളില്‍ 50.12 ശരാശരിയോടെ കോലി 3308 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം 30 അര്‍ധസെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യമായുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 94 നോട്ടൗട്ടാണ്. 100-ാം മത്സരത്തിനൊരുങ്ങുന്ന കോലിക്ക് വിവിധ കോണുകളില്‍ നിന്ന് ആശംസാപ്രവാഹവും എത്തുന്നുണ്ട്.
ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്ഥാനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഇല്ല. പന്തിന് പകരം ഫിനിഷറായ ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ അന്തിമ ഇവലനില്‍ ഇടം നേടിയത്.






































