ഏഷ്യാ കപ്പ് 2022: പാകിസ്ഥാനെതിരായ ടീം ഇങ്ങനെയായിരിക്കണമെന്ന് വസീം ജാഫർ
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നാളെ ഏറ്റുമുട്ടാനിരിക്കുന്നതിനു മുമ്പ് ഇന്ത്യയുടെ മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ടെസ്റ്റ് ഓപ്പണർ വസീം ജാഫർ.
ജാഫർ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുത്തപ്പോൾ ഒരു സുപ്രധാന മാറ്റം മാത്രമാണ് ടീമിൽ വരുത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയെയും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലിനെയും ഓപ്പണർമാരായി എത്തുമ്പോൾ ബാറ്റിംഗ് മെഗാസ്റ്റാർ വിരാട് കോലിയെ മൂന്നാം നമ്പറിൽ ഇറങ്ങണമെന്നാണ് ജാഫർ പറയുന്നത്.
മധ്യനിരയിൽ സൂര്യകുമാർ യാദവ്, സ്റ്റാർ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും, അദ്ദേഹത്തിന്റെ ബൗളിംഗ് നിരയിൽ ഭുവനേശ്വർ കുമാർ, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചാഹൽ, യോർക്കർ സ്പെഷ്യലിസ്റ്റ് അർഷ്ദീപ് സിംഗ് എന്നിവരും ഉൾപ്പെടുന്നു. പ്ലെയിംഗ് ഇലവനിൽ വളർന്നുവരുന്ന പേസർ ആവേശ് ഖാനെയും സീനിയർ ഓഫി രവിചന്ദ്രൻ അശ്വിനെയും ഒഴിവാക്കിയാണ് ജാഫർ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
അതേസമയം, ഋഷഭ് പന്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുകയാണെങ്കിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നും വസീം ജാഫർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് മെൻ ഇൻ ബ്ലൂ ഏറ്റുവാങ്ങിയത് എന്നതിനാൽ നാളെ നടക്കാനാരിക്കുന്ന മത്സരം ഏറെ വിലപ്പെട്ടതാണ്.
ടീം: രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ജിനേശ് കാർത്തിക്/റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്






































