ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീൽഡിംഗ് തെരഞ്ഞെടുത്തു
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും മൂന്ന് സ്പെഷലിസ്റ്റ് ബോളര്‍മാരുമായാണ് ദാസുന്‍ ഷനക നയിക്കുന്ന ലങ്ക ഇന്നിറങ്ങുന്നത്.
അതേസമയം ദില്‍ഷന്‍ മധുഷനകയും മതീക്ഷ പതിരാനയും ഇന്ന് ലങ്കന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കും. ട്വന്റി 20 ക്രിക്കറ്റില്‍ സ്ഥായിയായ വന്‍ശക്തികളോ ദുര്‍ബലരോ ഇല്ല എന്നതുകൊണ്ടു തന്നെ ഇന്നത്തെ മത്സരവും പ്രവചനാതീതമാണ്.
ഇന്നത്തെ മത്സരത്തിൽ പേപ്പറിലെ കരുത്തർ ശ്രീലങ്ക തന്നൊണ്. പഴയ പ്രതാപത്തിന്‍റെ നിഴൽ പോലുമാകാൻ ലങ്കക്ക് കഴിയുന്നില്ലെങ്കിലും ദാസുൻ ശനകയും കൂട്ടരുടെയും മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: ധനുഷ്ക ഗുണതിലക, പാത്തും നിസ്സാങ്ക, കുസൽ മെൻഡിസ്, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ദസുൻ ഷനക(സി), വണിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹേഷ് തീക്ഷണ, ദിൽഷൻ മധുശങ്ക, മതീശ പതിരണ.
അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ഹസ്രത്തുള്ള സസായി, റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, കരീം ജനത്, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ, അസ്മത്തുള്ള ഒമർസായി, നവീൻ-ഉൽ-ഹഖ്, മുജീബ് ഉർഹഖ്മാൻ






































