കഴിയാവുന്നതും വേഗം പരേഡസിനെ ടീമിലേക്കെത്തിക്കാൻ യുവൻ്റസ്.
പരേഡസ് യുവൻ്റസ് ഡീൽ ഉടനെയുണ്ടാവും. കാരണം കഴിയാവുന്നതും വേഗം പരേഡസിനെ ടീമിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ് യുവൻ്റസ്. യുവെ മാത്രമല്ല പിഎസ്ജിയും ഈ ഡീൽ വേഗത്തിൽ ആക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോൺ അടിസ്ഥാനത്തിൽ ആയിരിക്കും താരം അവിടേക്ക് പോകുക. സീസണിന് ഒടുവിൽ താരത്തെ വാങ്ങുവാൻ ഉള്ള ഓപ്ഷൻ കൂടി ഡീലിൽ ഉൾപ്പെടുത്തും. പിഎസ്ജിയുമായി പരേഡസ് ധാരണയിൽ ആയിരുന്നു. താരം ക്ലബ് വിട്ടുകൊണ്ട് പോകുവാൻ പ്രഥമ പരിഗണന നൽകുന്നത് യുവെൻ്റസിനാണ്. ഒരു ആഴ്ച മുമ്പ് ഇറ്റാലിയൻ വമ്പന്മാരുമായി പരേഡസ് വ്യക്തിഗത നിബന്ധനകളിൽ ധാരണയിൽ എത്തിയിരുന്നു.
താരം ഇപ്പൊൾ കാത്തിരിക്കുന്നത് പിഎസ്ജിയും യുവൻ്റസും തമ്മിൽ ഫീയുടെ കാര്യത്തിൽ ഒരു ധാരണയിൽ എത്തുവാൻ വേണ്ടിയാണ്. അത് കഴിഞ്ഞാൽ ഉടനെ താരം ടൂറിനിലേക്ക് പറക്കും. മെഡിക്കലിന് ശേഷം യുവൻ്റസ് ടീമിനൊപ്പം പരിശീലനം നടത്തും. പാരീസിനായി 72 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 2 ഗോളുകളും നേടിയിട്ടുണ്ട്. കൂടാതെ നിരവധിയുള്ള നേട്ടങ്ങളും താരത്തിന് പിഎസ്ജിയ്ക്കൊപ്പം സ്വന്തമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഏയ്ഞ്ചൽ ഡി മരിയയും പിഎസ്ജി വിട്ടുകൊണ്ട് യുവൻ്റസിൽ ചേർന്നിരുന്നു.






































