അലക്സാണ്ടർ ഇസാക്കിനെ റാഞ്ചി ന്യൂകാസിൽ.
സ്വീഡിഷ് ഇൻ്റർനാഷണൽ താരമായ അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കി ന്യൂകാസിൽ യുണൈറ്റഡ്. ടീമിനെ സംബന്ധിച്ചിടത്തോളം റെക്കോർഡ് സൈനിങ് ആണിത്. ലാ ലിഗ ക്ലബ് ആയ റയൽ സോസീഡാഡിൽ നിന്നാണ് 75 മില്യൺ യൂറോയുടെ ടോട്ടൽ പാക്കേജിൽ താരത്തെ ന്യൂകാസിൽ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. പുതിയ മാനേജ്മെൻ്റ് വന്നതോടെ അടിമുടി മാറ്റങ്ങളാണ് ന്യൂകാസിലിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇസാക്കിൻ്റെ കൂടി വരവോടെ ടീമിൻ്റെ മുന്നേറ്റ നിര പതിൻമടങ്ങ് ശക്തിയാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
ക്ലബ്ബുകൾ തമ്മിൽ കരാർ പൂർത്തിയാക്കിയതിനു ശേഷം താരത്തിൻ്റെ മെഡിക്കൽ ഇംഗ്ലണ്ടിൽ വെച്ച് നടക്കും. 65 മില്യൺ ഫീയും കൂടെ 5 മില്യൺ ആഡ് ഓൺസും ചേർത്ത് 70 മില്യൺ ആണ് ഇസാക്കിനായി ന്യൂകാസിൽ മുടക്കുന്നത്. സെയ്ൻ്റ് മാക്സിമിൻ, വിൽസൺ, ബ്രൂണോ ഗ്വിമിരാസ് എന്നിവർക്കൊപ്പം ഇസാക്കും കൂടി ചേരുമ്പോൾ ടീമിൻ്റെ വേഗതയേറിയ കൗണ്ടർ അറ്റാക്കുകൾക്ക് മറ്റ് ടീമുകൾ എങ്ങനെ തടയിടും എന്ന് കണ്ടു തന്നെയറിയണം.






































