Cricket Cricket-International Top News

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫൈവിനെ പ്രഖ്യാപിച്ച് ലാബുഷെയ്ന്‍

August 24, 2022

author:

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫൈവിനെ പ്രഖ്യാപിച്ച് ലാബുഷെയ്ന്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫോറായ സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരുടെ സംഘത്തിലേക്ക് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെക്കൂടി ഉള്‍പ്പെടുത്തി ഫാബ് ഫൈവിനെ തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബുഷെയ്ന്‍. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണെങ്കിലും തന്‍റെ പേര് ലാബുഷെയ്നിന്‍റെ ഫാബ് ഫൈവ് പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്.

രണ്ടാം സ്ഥാനത്ത് ലാബുഷെയ്നിന്‍റെ പട്ടികയിലുള്ളത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. വ്യത്യസ്ത സാഹചര്യങ്ങളിലും രാജ്യങ്ങളിലും പുറത്തെടുത്ത മികവ് കണക്കിലെടുത്ത് ജോ റൂട്ടിനെ മൂന്നാം സ്ഥാനത്ത് തെരഞ്ഞെടുക്കുമെന്ന് ലാബുഷെയ്ന്‍ പറഞ്ഞു. കെയ്ന്‍ വില്യംസണാണ് ലാബുഷെയ്നിന്‍റെ പട്ടികയിലെ നാലാം സ്ഥാനക്കാരന്‍. 2019നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത വിരാട് കോലി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ പോലും ഇപ്പോഴില്ല.

Leave a comment