ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണിനായുള്ള മത്സര ക്രമം പ്രഖ്യാപിച്ചു
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിന്റെ വരാനിരിക്കുന്ന രണ്ടാം പതിപ്പിന്റെ സമ്പൂർണ മത്സരക്രമം പ്രഖ്യാപിച്ചു. കൊൽക്കത്ത, ന്യൂഡൽഹി, കട്ടക്ക്, ലഖ്നൗ, ജോധ്പൂർ എന്നീ അഞ്ച് നഗരങ്ങളാണ് ടൂർണമെന്റിന്റെ രണ്ടാം എഡിഷന് ആതിഥേയത്വം വഹിക്കുന്നത്. അതേസമയം വിടെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സെപ്റ്റംബർ 16 മുതൽ സെപ്റ്റംബർ 18 വരെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആദ്യത്തെ മൂന്ന് മത്സരങ്ങൾ നടക്കും. രണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ജോധ്പൂരും ലഖ്നൗവും ഒഴികെ, മറ്റ് ഓരോ സ്റ്റേഡിയങ്ങളും മൂന്ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.
സെപ്തംബർ 17 ന് ആരംഭിക്കുന്ന ടൂർണമെന്റ് ഒക്ടോബർ 8 വരെ നീണ്ടുനിൽക്കും. ഡെയ്ൽ സ്റ്റെയ്ൻ, അശോക് ഡിൻഡ, ഗൗതം ഗംഭീർ, ആൽബി മോർക്കൽ, ജോൺടി റോഡ്സ്, ഇയോൻ മോർഗൻ, ഇർഫാൻ പഠാൻ, ജാക്വസ് കാലിസ്, മുത്തയ്യ മുരളീധരൻ തുടങ്ങിയ മുൻനിര ക്രിക്കറ്റ് താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. പ്രത്യേക മത്സരം മാത്രമായിരിക്കും സൗരവ് ഗാംഗുലി കളിക്കുക.






































