ഷഹീൻ ഷാ അഫ്രീദിക്ക് പകരം മുഹമ്മദ് ഹസ്നൈനെ ടീമിലെത്തിച്ച് പാകിസ്ഥാൻ
കാൽമുട്ടിനേറ്റ പരിക്ക് മൂലം 2022 ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിൽ നിന്നും പുറത്തായ ഷഹീൻ ഷാ അഫ്രീദിക്ക് പകരം 22 കാരനായ ഫാസ്റ്റ് ബോളർ മുഹമ്മദ് ഹസ്നൈനെ ടീമിലെത്തിച്ച് പാകിസ്ഥാൻ. ഞായറാഴ്ച ഇന്ത്യയ്ക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.
2019 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ ഷാർജയിൽ നടന്ന ഏകദിനത്തിലാണ് ഹസ്നൈൻ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എട്ട് ഏകദിനങ്ങളിലും 18 ടി20യിലും പാകിസ്ഥാനായി കളിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദിനത്തിൽ 12 വിക്കറ്റുകളും കുട്ടിക്രിക്കറ്റ് ഫോർമാറ്റിൽ 17 വിക്കറ്റുകളും നേടിയ മുഹമ്മദ് ഹസ്നൈൻ ഇംഗ്ലണ്ടിൽ നടന്ന ഹൺഡ്രഡ് ടൂർണമെന്റിൽ ഇൻവിൻസിബിൾസിനൊപ്പമാണ് അവസാനമായി കളിച്ചത്.
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ മെഡിക്കല്‍ സംഘം നാല് മുതല്‍ ആറ് ആഴ്ച വരെ വിശ്രമമാണ് ഷഹീന് ഷാ അഫ്രീദിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്ടമാകും.
ഒക്ടോബറിൽ ന്യൂസിലൻഡിനെതിരായ ടി20 ത്രിരാഷ്ട്ര പരമ്പരയിലൂടെ താരം വീണ്ടും ക്രിക്കറ്റിലേക്ക് തുടർന്ന് ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിലും അഫ്രീദിയുടെ സാന്നിധ്യമുണ്ടാവും.






































