ഇംഗ്ലണ്ട് പരമ്പരക്കുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബർ 10ന് ആരംഭിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ഈവ്സ് മൂന്ന് ടി20 ഐകളും ഏകദിനങ്ങളുമാണ് ഇംഗ്ലണ്ടിനെതിരെ കളിക്കാനൊരുങ്ങുന്നത്.
സ്മൃതി മന്ദാന, ഷഫാലി വർമ, ദീപ്തി ശർമ്മ, തനിയ ഭാട്ടിയ, രേണുക സിംഗ് താക്കൂർ, തുടങ്ങി ശക്തമായ ബാറ്റിംഗും ബൗളിംഗും ഉൾപ്പെടുന്ന ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. കിരൺ നവഗിരെയ്ക്ക് ആദ്യമായി ദേശീയ ടീമിലേക്ക് വിളിവന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. അതേസമയം ജുലൻ ഗോസ്വാമിയെയും ജെമിമ റോഡ്രിഗസിനെയും ഏകദിന ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ ടി20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ദീപ്തി ശർമ, പൂജ വസ്ത്രകർ, ജെമീമ റോഡ്രിഗസ്, സ്നേഹ റാണ, രേണുക താക്കൂർ, മേഘ്ന സിംഗ്, രാധ യാദവ്, സബിനേനി മേഘന, തനിയാ സപ്ന ഭാട്ടിയ, രാജേശ്വരി ഗയക്വാദ്, ദയാലൻ ഹേമലത, സിമ്രാൻ ദിൽ ബഹാദൂർ, റിച്ച ഘോഷ് (WK), കെ.പി. നവഗിരെ
ഇന്ത്യയുടെ ഏകദിന ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, സബ്ബിനേനി മേഘന, ദീപ്തി ശർമ, തനിയാ സപ്ന ഭാട്ടിയ, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, സ്നേഹ റാണ, രേണുക താക്കൂർ സിംഗ്, രാജേശ്വരി ഗയക്‌വാദ്, ഹർലീൻ ഡിയോൾ, ദയാലൻ ഹേമലത, സിമ്രാൻ ദിൽ ബഹാദൂർ, ജുലൻ ഗോസ്വാമി, ജെമീമ റോഡ്രിഗസ്.






































