അനിൽ കുംബ്ലെയെ പുറത്താക്കാൻ തീരുമാനമെടുത്ത് പഞ്ചാബ് കിംഗ്സ്
പഞ്ചാബ് കിംഗ്സ് ടീം പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെയെ പുറത്താക്കാൻ തീരുമാനം എത്തിയതായി റിപ്പോർട്ട്. പോയ സീസണിലും മോശം പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബിന്റെ ഉടമകളാണ് അനിൽ കുംബ്ലെയുടെ സേവനവും മതിയാക്കുന്നതായി തീരുമാനം എടുത്തിരിക്കുന്നത്. ദേശീയ ടീം പരിശീലകനായുള്ള മികച്ച റെക്കോര്‍ഡിന്റെ കരുത്തിലാണ് അനില്‍ കുംബ്ലെ പഞ്ചാബ് കിംഗ്സിന്റെ ചുമതലയേറ്റെടുത്തത്. എന്നാൽ ഐപിഎല്ലിൽ ശോഭിക്കാൻ കുംബ്ലെയ്ക്കായില്ല.
കുംബ്ലെ മുഖ്യ പരിശീലകനായ മൂന്ന് സീസണിലും ആറാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ് ഫിനിഷ് ചെയ്തത്. പകരം പരിശീലകനാവാൻ ഓയിന്‍ മോര്ഗന് അടക്കമുള്ളവരെയാണ് പഞ്ചാബ് കിംഗ്സ് പരിഗണിക്കുന്നത്. ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരാക്കിയ നായകന് ഓയിന്‍ മോര്ഗന് പുറമെ പരിശീലകന് ട്രെവര്‍ ബെയ്ലിസ് എന്നിവര്‍ക്ക് പുറമേ ഒരു മുന്‍ ഇന്ത്യന്‍ കോച്ചിനെയും പഞ്ചാബ് ടീമുടമകൾ സമീപിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. ഇവരില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് വ്യക്തമല്ല. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.






































