കാസെമിറോ റയൽ വിടും; സ്ഥിരീകരിച്ച് ആഞ്ചെലോട്ടി.
സൂപ്പർ താരം കാസെമിറോ യുണൈറ്റഡിലേക്ക് പോകുന്നതിനെപ്പറ്റിയാണ് 2 ദിവസങ്ങളായി വാർത്തകൾ ഒക്കെയും. പ്രമുഖ ഫുട്ബോൾ മാധ്യമങ്ങൾ എല്ലാം തന്നെ ഈ വാർത്തകൾ ഏറ്റെടുത്തിരുന്നു. പക്ഷേ ഇതുവരെ ഒഫീഷ്യൽ ആയുള്ള ഒരു സോഴ്സിൽ നിന്നും ഈ വാർത്ത ശെരി വെച്ച് കൊണ്ട് പ്രസ്താവനകൾ ഒന്നും തന്നെ വന്നിരുന്നില്ല. എന്നാൽ റയലിൻ്റെ മാനേജർ ആയ കാർലോ ആഞ്ചലോട്ടി താരം യുണൈറ്റഡിലേക്ക് തന്നെ പോകാൻ തീരുമാനിച്ച വിവരം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
നമുക്ക് അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ഒന്ന് പോവാം;
“ഞാൻ കാസെമിറോയുമായി സംസാരിച്ചു. അവന് പുതിയ ഒരു വെല്ലുവിളി നേരിടുവാൻ ആണ് താൽപര്യം. ഞങ്ങൾക്ക് അവൻ്റെ തീരുമാനം മനസിലാകും. മധ്യസ്ഥത സംഭാഷണങ്ങൾ നടക്കുന്നുണ്ട്. പക്ഷേ അവൻ റയൽ മാഡ്രിഡ് വിടുവാൻ തീരുമാനിച്ചു കഴിഞ്ഞു.” ഇതാണ് കാർലോ ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
കൂടാതെ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ താരം കളിക്കില്ല എന്ന കാര്യവും ആഞ്ചലോട്ടി കൂട്ടിച്ചേർത്തു. റിപ്ലേയ്സ്മെൻ്റ് ഉണ്ടാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. “ഞങ്ങൾ ഷുവേമാനിയെ വാങ്ങിയിരുന്നു. അദ്ദേഹം മാർക്കറ്റിലെ മികച്ച ഓപ്ഷനുകളിൽ ഒന്നായിരുന്നു. കൂടാതെ കമവിങ്കയും ക്രൂസും ഞങ്ങൾക്ക് ഉണ്ട്”. ഇതാണ് കാർലോ ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
എന്തായാലും ഈ ഒരു പ്രസ്താവനയിലൂടെ കാസെമിറോ റയൽ വിട്ടുകൊണ്ട് യുണൈറ്റഡിലേക്ക് ചേക്കേറുന്നു എന്നതിൽ വ്യക്തത വന്നിരിക്കുകയാണ്.






































