ഇന്ത്യക്കെതിരെ സിംബാബ്‌വെ ഇറങ്ങുന്നത് സ്ഥിരം നായകനില്ലാതെ; ടീമിനെ പ്രഖ്യാപിച്ചു
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യക്കെതിരെ സ്വന്തം തട്ടകത്തിൽ ഇറങ്ങുമ്പോൾ സിംബാബ്‌വെ നിരയിൽ അവരുടെ സ്ഥിരം നായകൻ ഉൾപ്പടെ മൂന്നു താരങ്ങൾ ഉണ്ടാവില്ല. ബ്ലെസിംഗ് മുസാറബാനി, ടെൻഡായി ചതാര, വെല്ലിംഗ്ടൺ മസകാഡ്‌സ, സ്ഥിരം ക്യാപ്റ്റൻ ക്രെയ്ഗ് എർവിൻ എന്നിവരില്ലാതെയാണ് സിംബാബ്‌വെ ഇറങ്ങുന്നത്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്‌വെ ടീമിനെ റെഗിസ് ചകാബ്വ നയിക്കും. പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമായ ക്രെയ്ഗ് ഇര്‍വിന് പകരമാണ് ചകാബ്വ എത്തുന്നത്. 17 അംഗ ടീമിനെയാണ് സിംബാബ്‌വെ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ആതിഥേയരെ റെജിസ് ചകബ്വ തന്നെയാണ് നയിച്ചത്.
ഈമാസം 18നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. രണ്ടാം ഏകദിനം 20നും മൂന്നാം മത്സരം 22നും നടക്കും. എല്ലാ മത്സരവും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക.
ഏകദിന ടീം: റയാൻ ബർൾ, റെജിസ് ചകബ്വ (ക്യാപ്റ്റൻ), തനക ചിവാംഗ, ബ്രാഡ്‌ലി ഇവാൻസ്, ലൂക്ക് ജോങ്‌വെ, ഇന്നസെന്റ് കൈയ, തകുദ്സ്വനാഷെ കൈറ്റാനോ, ക്ലൈവ് മദാൻഡെ, വെസ്‌ലി മധേവെരെ, തടിവനഷെ മരുമണി, ജോൺ മസാര, റിച്ചാർ മ്യുൻതോർചി, റിച്ചാർ ന്യോൻഗറാവ, മിൽട്ടൺ ഷുംബ, ഡൊണാൾഡ് ടിരിപാനോ






































