പരിക്ക് വില്ലനായി, ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ നൂറുൽ ഹസൻ ഏഷ്യാ കപ്പിനുണ്ടാവില്ല
വിരലിന് പരിക്കേറ്റതിനാൽ ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ നൂറുൽ ഹസൻ 2022 ഏഷ്യാ കപ്പിന്റെ ഭാഗമാകില്ലെന്ന് സ്ഥിരീകരണം. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് 28 കാരനായ താരത്തിന് പരിക്കേറ്റത്.
തുടർന്ന് പരമ്പരയിൽ നിന്നും പുറത്തായ താരം 022 ഏഷ്യാ കപ്പിനുള്ള ബംഗ്ലാദേശ് ടീമിലുമുണ്ടാവില്ലെന്ന് ഇന്നാണ് സ്ഥിരീകരണമുണ്ടായത്. പരിക്കേറ്റ നൂറുൽ ഹസൻസിംഗപ്പൂരിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പരിക്കിൽ നിന്നും സുഖം പ്രാപിക്കാൻ താരത്തിന് നാലാഴ്ചയോളം വേണ്ടിവരുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ലിറ്റൺ ദാസ് (ഹാംസ്ട്രിംഗ്), മുസ്തഫിസുർ റഹ്മാൻ (കണങ്കാൽ), മുഷ്ഫിഖുർ റഹീം (തമ്പ്), ഷോറിഫുൾ ഇസ്ലാം (മുട്ട്), യാസിർ അലി, മുഹമ്മദ് സൈഫുദ്ദീൻ എന്നിവരും നിലവിൽ ബംഗ്ലാദേശ് നിരയിൽ പരിക്കിന്റെ പിടിയിലാണ്.






































