പരിക്ക് വില്ലനായി, 2022 ഏഷ്യാ കപ്പിൽ നിന്ന് സൂപ്പർതാരം ജസ്പ്രീത് ബുംറയെ ഒഴിവാക്കി
വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിൽ നിന്ന് സൂപ്പർതാരം ജസ്പ്രീത് ബുംറയെ പരിക്കിനെ തുടർന്ന് ഒഴിവാക്കി. പുറംവേദനയെ തുടര്‍ന്നാണ് താരത്തിനെ ഏഷ്യാ കപ്പ് ടീമിൽ നിന്നും മാറ്റി നിർത്താൻ കാരണമായിരിക്കുന്നത്. നേരത്തെ ഹര്‍ഷല്‍ പട്ടേലിനേയും പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്നൊഴിവാക്കിയിരുന്നു.
കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ബുംറ അവസാനമായി ഇന്ത്യക്കായി കളിച്ചത്. അവിടെ രണ്ട് അമ്പത് ഓവർ മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തി ബുംറ തിളങ്ങുകയും ചെയ്തിരുന്നു. ബോർഡ് ഫോർ കൺട്രോൾ ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) 2022 ഏഷ്യാ കപ്പിനുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ബുറംയുടെ വാർത്തയും പുറത്തുവരുന്നത്.
ലോകകപ്പിന് മുമ്പ് താരത്തെ പൂര്‍ണ കായികക്ഷമതയോടെ നിലനിര്‍ത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പില്‍ നിന്നൊഴിവാക്കുന്നത്. രണ്ട് താരങ്ങളുടെയും പരിക്ക് ടീം ഇന്ത്യക്ക് ടൂർണമെന്റിൽ വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടി20 പരമ്പരയുടെ ഭാഗമായിരുന്നു ഹർഷൽ എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ഒരു മത്സരം പോലും കളിക്കാനായില്ല. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹം പങ്കെടുക്കുന്നത് സംശയത്തിലാണ്.






































