ഇന്റർനാഷണൽ ലീഗ് ടി20 കളിക്കാൻ വാർണർ എത്തിയേക്കില്ല, പകരം ബിബിഎല്ലിലേക്ക്
ഓസ്ട്രേലിയൻ സ്റ്റാർ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണർ ജനുവരിയിൽ നടക്കുന്ന യുഎഇ ഇന്റർനാഷണൽ ലീഗ് ടി20 യുടെ ഉദ്ഘാടന പതിപ്പിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) കളിക്കാൻ താരം സമ്മതം മൂളിയതിനാലാണ് ILT20 ലീഗിന്റെ ആദ്യ എഡിഷൻ നഷ്ടമാവുക.
ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചർച്ചകൾ ആരംഭിച്ചതിന് ശേഷം 2013ന് ശേഷം ആദ്യമായാണ് ബിബിഎല്ലിൽ ഡേവിഡ് വാർണർ കളിക്കാനെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഈ ആഴ്ച്ച ആദ്യം ഡേവിഡ് വാർണറുടെ മാനേജരും ബിബിഎൽ സംഘാടകരും തമ്മിൽ പങ്കാളിത്തവുമായി സംബന്ധിച്ച ചർച്ചകളും നടത്തിയിരുന്നു.
നിലവിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി കരാറിലേർപ്പെട്ടിരിക്കുന്ന വാർണറിന് ബിബിഎൽ കരാറില്ല. ആയതിനാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഓസ്ട്രേലിയയുടെ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് ശേഷം ആരംഭിക്കുന്ന ഐഎൽടി20യിൽ കളിക്കുന്നതിൽ താരം ഉറച്ചുനിൽക്കുകയായിരുന്നു. വെറ്ററൻ ഓസീസ് ബാറ്റർ ബിബിഎൽ ഒഴിവാക്കുന്നതിനായി യുഎഇ ലീഗിൽ കളിക്കാൻ അനുമതി തേടി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനും (എൻഒസി) അപേക്ഷിച്ചിരുന്നു.
ഐഎൽടി 20 ടീമായ ദുബായ് ക്യാപിറ്റൽസിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായതിനാൽ അടുത്തിടെ പ്രഖ്യാപിച്ച ലീഗിൽ താരത്തിന്റെ പങ്കാളിത്തം കൂടുതലായി പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.






































