ഏകദിനത്തില്‍ 150 വിക്കറ്റ്, ഈ റെക്കോർഡുകൾക്ക് ഉടമ ഇനി ഷമി
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ കിടിലൻ ബോളിംഗുമായി ജസ്പ്രീത് ബുംറയ്ക്കൊപ്പം കരുത്തുകാട്ടിയ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിക്ക് ഒരുപിടി റെക്കോർഡുകൾ സ്വന്തം. ഏകദിന ഫോർമാറ്റിൽ 150 വിക്കറ്റുകള്‍ തികച്ചാണ് ഷമിയുടെ നേട്ടങ്ങള്‍.
കുറഞ്ഞ ഏകദിനങ്ങളിലും കുറവ് പന്തുകളിലും 150 വിക്കറ്റ് തികച്ച താരങ്ങളില്‍ ഷമി മൂന്നാം സ്ഥാനത്തെത്തി. അതേസമയം വേഗത്തില്‍ 150 ഏകദിന വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ താരമാകാന്‍ ഷമിക്കായി. 97 ഏകദിനങ്ങളില്‍ 150 വിക്കറ്റ് തികച്ച അജിത് അഗാർക്കറിന്റെ റെക്കോർഡാണ് മുഹമ്മദ് ഷമി തന്റെ പേരിലാക്കിയത്.
77 മത്സരങ്ങളില്‍ 150 വിക്കറ്റ് ക്ലബിലെത്തിയ ഓസീസിന്റെ മിച്ചല്‍ സ്റ്റാർക്കാണ് മത്സരങ്ങളുടെ എണ്ണത്തില്‍ വേഗത്തില്‍ നാഴികക്കല്ല് പിന്നിട്ട താരം. സ്റ്റാർക്കിനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച് പാക് മുന്‍താരം സാഖ്ലൈന് മുഷ്താഖ് (78) രണ്ടാമത് നില്ക്കുമ്പോള് അഫ്ഗാന് സ്പിന്നർ റാഷിദ് ഖാനൊപ്പം മുഹമ്മദി ഷമി മൂന്നാം സ്ഥാനം പങ്കിടുന്നു.






































