ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്, ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിനയച്ചു. പരിക്കേറ്റ വിരാട് കോലി ഇന്നത്തെ മത്സരത്തിനില്ല. പകരം മൂന്നാം നമ്പറിൽ ശ്രേയസ് അയ്യരായിരിക്കും ഇന്ത്യക്കായി ഇറങ്ങുക. നീണ്ട ഇടവേളയ്ക്ക് ശേഷം ഓപ്പണർ ശിഖർ ധവാനും ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഏകദിന ടീമില്‍ മടങ്ങിയെത്തിയതാണ് ഹൈലൈറ്റ്.
മറുവശത്ത് ഏകദിനത്തില്‍ നായകനായി ജോസ് ബട്ലറിന്റെ ആദ്യമത്സരമാണിത്. ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ബെന്‍ സ്റ്റോക്സും തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ ശക്തി വർധിപ്പിക്കുന്നുണ്ട്.
ടീം
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, ലിയാം ലിവിംഗ്സ്റ്റൺ, മോയിൻ അലി, ക്രെയ്ഗ് ഓവർട്ടൺ, ഡേവിഡ് വില്ലി, ബ്രൈഡൺ കാർസെ, റീസ് ടോപ്ലി
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ






































