ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാമത്തെ ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ജയം
ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം. 161 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കംഗാരുപ്പട ഒരവസരത്തില്‍ 19-3 എന്ന നിലയിലേക്ക് വീണ ശേഷമാണ് ആശ്വാസ ജയം കണ്ടെത്തിയത്.
39.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ജയത്തിലെത്തി. അലക്സ് ക്യാരിയുംമാർനസ് ലബുഷെയ്നുമാണ് ഓസീസിന് നിർണായകമായത്. നേരത്തെ ലങ്ക പരമ്പര ഉറപ്പിച്ചെങ്കിലും ഇന്നത്തെ ജയത്തോടെ 3-2ന് സീരീസ് അവസാനിപ്പിക്കാന്‍ ഓസീസിനായി. കുഞ്ഞന്‍ വിജയലക്ഷ്യമാണ് ലങ്ക മുന്നോട്ടുവെച്ചതെങ്കിലും മറുപടി ബാറ്റിംഗില്‍ ഓസീസ് തകരുന്ന കാഴ്ച്ചയാണ് കാണാനായത്.
മാർനസ് ലബുഷെയ്ന്‍-അലക്സ് ക്യാരി സഖ്യമാണ് ഓസീസിനെ വിജയം സമ്മാനിച്ചത്. ലബുഷെയ്ന്‍ 58 പന്തില്‍ 31 റൺസെടുത്തപ്പോൾ ക്യാരി 65 പന്തില്‍ പുറത്താവാതെ 45 റൺസെടുത്തു. 26 പന്തില്‍ 25 റൺസുമായി കമറൂൺ ഗ്രീനും നിർണായക പങ്കാണ് വഹിച്ചത്. കൊളംബോയില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 43.1 ഓവറില്‍ വെറും 160 റണ്‍സില്‍ ഓൾഔട്ടാവുകയായിരുന്നു.






































