ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിന് ഇന്ത്യയ്ക്കെതിരായ പരമ്പര നഷ്ടമാകും
ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിന് ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര നഷ്ടമാകും. താരം മക്കയിലേക്കുള്ള ഹജ്ജ് തീർഥാടനത്തിനു തിരിക്കുന്നതിനാലാണ് റഷീദിന് പരമ്പരയിൽ നിന്നും വിട്ടുനിൽക്കേണ്ടി വരിക. ഇതേ കാരണത്താൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ബ്ലാസ്റ്റിന്റെ അവസാന കുറച്ച് മത്സരങ്ങളിൽ റാഷിദും യോർക്ക്ഷെയറിന് ലഭ്യമല്ല.
നെതർലൻഡ്സിനെതിരായ ഏകദിനത്തിൽ 3-0ന് വിജയിച്ച ടീമിന്റെ ഭാഗമായിരുന്ന റാഷിദ് തീർഥാടനം നടത്താൻ തനിക്ക് വളരെക്കാലമായി ആഗ്രഹമുണ്ടെന്നും ഹജ്ജ് നിർവഹിക്കാനുള്ള ഉത്തമ സമയമാണിതെന്ന് തോന്നുന്നുവെന്നും പറഞ്ഞു. ജൂൺ 25 ന് മിഡിൽ ഈസ്റ്റിലേക്ക് പറക്കുന്ന തനിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും (ഇസിബി) യോർക്ക്ഷെയറും അവധി അനുവദിച്ചതായി താരം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ 7 മുതൽ 17 വരെ ഇംഗ്ലണ്ടും ഇന്ത്യയും മൂന്ന് ടി20 മത്സരങ്ങളും ഏകദിനങ്ങളും കളിക്കും. ജൂലൈ പകുതിയോടെ മാത്രമാവും റാഷിദ് മടങ്ങിയെത്തുക. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലെ സുപ്രധാന താരങ്ങളിൽ ഒരാളാണ് റാഷിദ്.






































