റോയ് കൃഷ്ണയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങി
എടികെ മോഹന്‍ ബഗാന് വിട്ട മുന്നേറ്റനിര താരം റോയ് കൃഷ്ണയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച അല്‍വാരോ വാസ്കെസിന് പകരക്കാരനായാണ് മഞ്ഞപ്പട താരത്തെ പരിഗണിക്കുന്നത്.
എടികെ മോഹന്‍ ബഗാന് വിട്ട ഫിജി താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കുമെന്ന ശക്തമായ സൂചനകളും പുറത്തുവരുന്നുണ്ട് എന്നത് ആരാധകർക്ക് ആവേശം നൽകുന്ന കാര്യമാണ്. കൂടുമാറ്റം സംബന്ധിച്ച കാര്യങ്ങളുമായി ബംന്ധപ്പെട്ട് റോയ് കൃഷ്ണയുടെ ഏജന്റുമായി ബ്ലാസ്റ്റേഴ്സ് ചര്‍ച്ചനടത്തിയെന്നാണ് സൂചന. 2.91 കോടി രൂപയാണ് റോയ് കൃഷ്ണയുടെ വിപണിമൂല്യം.
കഴിഞ്ഞ സീസണില്‍ പതിനാറ് മല്‍സരങ്ങളില്‍ നിന്ന് ഏഴുഗോളുകളും നാല് അസിസ്റ്റുകളും റോയ് കൃഷ്ണയുടെ പേരിലുണ്ടായിരുന്നു. 2019ല്‍ ബഗാനിലെത്തിയ റോയ് കൃഷ്ണ 66 മല്‍സരങ്ങളില്‍ നിന്ന് 40 ഗോളുകള്‍ നേടിയിട്ടുണ്ട്.






































