ചാഹലിനെ റാഞ്ചി രാജസ്ഥാൻ, ത്രിപാഠി 8.50 കോടി രൂപയ്ക്ക് ഹൈദരാബാദിൽ
യുസ്വെന്ദ്ര ചാഹലിനെ ആർസിബിയിൽ നിന്നും രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തിനെ 6.50 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റാഞ്ചിയത്. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും താരത്തിനായി രംഗത്തെത്തിയിരുന്നെങ്കിലും രാജസ്ഥാൻ അവസാനം സ്പിന്നറെ സ്വന്തമാക്കുകയായിരുന്നു. അതേസമയം റോയൽ ചലഞ്ചേഴ്സ് താരത്തിനായി ലേലം വിളിക്കാൻ തയാറാവാതിരുന്നതും ശ്രദ്ധേയമായി.
ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹാറിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. 5.25 കോടി രൂപയ്ക്കാണ് താരത്തിനെ പഞ്ചാബ് സ്വന്തമാക്കിയത്. നേരത്തെ മുംബൈ ഇന്ത്യൻസിലായിരുന്ന താരം ഏറെ പ്രതീക്ഷയോടെയാണ് പഞ്ചാബിലേക്ക് ചേക്കേറുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് താരം രാഹുല്‍ ത്രിപാഠിയെ 8.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ചെന്നൈ, കൊല്‍ക്കത്ത എല്ലാം ത്രിപാഠിക്കായി കളത്തിൽ എത്തിയിരുന്നു. 40 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.