ഇന്ത്യ- വിൻഡീസ് രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് ബാറ്റിംഗ്, രാഹുൽ ടീമിൽ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ കരീബിയൻസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നേടിയ വിൻഡീസ് നായകൻ നിക്കോളാസ് പുരാന് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇൻഡീസിന്റെ സ്ഥിരം ക്യാപ്റ്റന്‍ കെറോണ്‍ പൊള്ളാര്‍ഡ് ഇന്ന് കളിക്കുന്നില്ല. അതിനുപകരമായാണ് പുരാന് ടീമിനെ നയിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ ഇഷാന് കിഷന് പകരമായി ഓപ്പണിംഗിൽ കെഎല്‍ രാഹുല്‍ തിരിച്ചെത്തിയത് ബാറ്റിംഗിൽ കരുത്താകും. ടീമില്‍ മറ്റു മാറ്റങ്ങളൊന്നുമില്ലൊതെയാണ് രോഹിതിന് കീഴിൽ ടീം കളിക്കാനിറങ്ങുന്നത്.
മറുവശത്ത് വിൻഡീസ് ടീമിൽ പൊള്ളാര്‍ഡിന് പകരം ഒഡെയ്ന്‍ സ്മിത്തികും കളിക്കുക. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ടീം ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. എന്നാല്‍ പരമ്പരയിൽ ഒപ്പമെത്താനാണ് വിന്‍ഡീസിന്റെ ശ്രമം.
ടീം ഇന്ത്യ : രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെഎൽ രാഹുൽ, വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, പ്രസീദ് കൃഷ്ണ
വെസ്റ്റ് ഇൻഡീസ് ടീം : ഷായ് ഹോപ്പ്, ബ്രാൻഡൻ കിംഗ്, ഡാരൻ ബ്രാവോ, ഷമർ ബ്രൂക്സ്, നിക്കോളാസ് പുരാൻ ക്യാപ്റ്റൻ), ജേസൺ ഹോൾഡർ, ഒഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ, ഫാബിയൻ അലൻ, അൽസാരി ജോസഫ്, കെമർ റോച്ച്