പരിക്ക് വില്ലനായി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും വില്യംസൺ പുറത്ത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി നായകൻ കെയ്ൻ വില്യംസൺ. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് കിവീസ് നായകന് കളിക്കാനാവാത്തത്.
ട്രെന്റ് ബോൾട്ടിനും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ടീം അറിയിച്ചിട്ടുണ്ട്. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുന്നതിലാണ് ആദ്യ മത്സരത്തിൽ നിന്നും പേസർ ബോളർ വിട്ടുനിൽക്കുന്നത്.
അതേസമയം അജാസ് പട്ടേലിനെ സാഹചര്യങ്ങൾക്കനുസൃതമായി ഉൾപ്പെടുത്താനും ഇടത് കാലിലെ പരുക്ക് തരണം ചെയ്താൽ രണ്ടാം ടെസ്റ്റിലേക്ക് കളിക്കാനും അവസരമുണ്ട്.
ഫെബ്രുവരി 17 ന് ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ന്യൂസിലൻഡ് ടീമിന്റെ ഭാഗമായി കോളിൻ ഡി ഗ്രാൻഡ്ഹോമിനെയും ഹാമിഷ് റഥർഫോർഡിനെയും കിവി പടയിലേക്ക് ബോർഡ് തിരിച്ചുവിളിച്ചിട്ടുണ്ട്.
ഏഴു വർഷങ്ങൾക്ക് ശേഷമാണ് ഹാമിഷ് റഥർഫോർഡ് കിവീസിനായി പാടുകെട്ടുന്നത് എന്ന പ്രത്യേകതയും ഈ തിരിച്ചുവിളിക്കലിന്റെ ഭാഗമാണ്. എന്നാൽ കഴിഞ്ഞ വർഷം കാലിനേറ്റ പരിക്കിനെ തുടർന്നാണ് കോളിൻ ഡി ഗ്രാൻഡ്ഹോം ന്യൂസിലാൻഡ് ടീമിൽ നിന്നും പുറത്താവുന്നത്.
അതേസമയം സമീപകാലത്തെ മികച്ച ഫോം കാരണം കാം ഫ്ലെച്ചറും ബ്ലെയർ ടിക്നറും ആദ്യമായി ന്യൂസീലൻഡ് ടെസ്റ്റ് ടീമുകളുടെ ഭാഗമാവുകയും ചെയ്യും.