ടേബിൾ ടെന്നിസിൽ ഇന്ത്യക്ക് തിരിച്ചടി: മാണിക ബാത്ര പുറത്ത്
ഒളിമ്പിക്സ് വനിതാ ടേബിൾ ടെന്നിസിൽ ഇന്ത്യക്ക് നിരാശ. ഇന്ത്യയുടെ താരമായ മാണിക ബാത്ര പുറത്തായി. ഓസ്ട്രേലിയയുടെ തരമായ സോഫിയ പോൾകാനോവയോടണ് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം ഏറ്റുവാങ്ങിയത്. സ്കോർ 11-8, 11-2, 11-5, 11-7.
ഇതോടെ വനിതകളുടെ വിഭാഗത്തിലുള്ള പ്രതീക്ഷ അവസാനിച്ചു. ഇനി പുരുഷ വിഭാഗത്തിൽ ശരത് കമലിന്റെ പ്രകടനത്തെ ആണ് ഇന്ത്യ ഉറ്റുനോക്കുന്നത്.ഇന്ന് നടന്ന മത്സരത്തിൽ പോർച്ച്ഗുൽ തരത്തിനെ തോൽപിച്ചു.ഇനി മൂന്നാം റൗണ്ടിൽ ശരത് നേരിടേണ്ടത് ലോക മൂന്നാം നമ്പർ തരമായ ചൈനയുടെ മാ ലോങ്ങിനെയാണ്.






































