Cricket Cricket-International Top News

പൊരുതുന്ന ലങ്കയ്ക്ക് മേൽ വിൻഡീസിന് നേരിയ മുൻ‌തൂക്കം

April 1, 2021

പൊരുതുന്ന ലങ്കയ്ക്ക് മേൽ വിൻഡീസിന് നേരിയ മുൻ‌തൂക്കം

ശ്രീലങ്ക വിൻഡീസ് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌. 354 റൺസ് എന്ന വിൻഡീസിന്റെ ആദ്യ ഇന്നിംഗ്സ് പിന്തുടർന്ന ശ്രീലങ്ക മൂന്നാം ദിവസം കളി നിറുത്തുമ്പോൾ 250/8 എന്ന നിലയിലാണ്. വിൻഡീസിന് ഇപ്പളും 104 റൺസ് ലീഡ് ഉണ്ട്. പാത്തും നിസ്സങ്കയും[49′] ദുഷാമന്ത ജമീന്ദായമാണ് [0′] ക്രീസിൽ. ലങ്കക്കായി ധനജയ ഡി സിൽവയും[39] ദിനേശ് ചണ്ഡിമലും[44] ഭേദപ്പെട്ട സംഭാവന നൽകി.

രണ്ടു വിക്കറ്റ് വീതം നേടിയ ജേസൺ ഹോൾഡർ, അൽസരി ജോസഫ് എന്നിവർ വിൻഡീസ് ബൗളിംഗ് നിരയിൽ മികച്ചു നിന്നു. കേമാർ റോച്, കയിൽ മേയേഴ്സ്, ഷാമോൻ ഗബ്രിയേൽ, ജെർമൈൻ ബ്ലാക്കവൂഡ് എന്നിവർ ഓരോ വിക്കറ്റും നേടി. എത്രയും പെട്ടന്ന് ശ്രീലങ്കൻ ബാറ്സ്മാന്മാരെ പവലിയനിലേക്ക് അയച്ചു രണ്ടാം ഇന്നിംഗ്സ് സ്റ്റാർട്ട് ചെയ്യാനാണ് വിൻഡീസ് പ്ലാൻ. ഈ ടെസ്റ്റ് വിജയിച്ചാൽ പരമ്പര സ്വന്തമാക്കാൻ വിൻഡീസിന് സാധിക്കും.

Leave a comment