റഗ്ബി ലോകകപ്പിൽ ഹാട്രിക്ക് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
യൊക്കോഹാമ: റഗ്ബി ലോകകപ്പില്‍ ഹാട്രിക്ക് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആവേശഭരിതമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ 32-12നാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്.12 വര്‍ഷങ്ങള്‍ക്കു മുൻപ് 2007ലും ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പിലാണ് ഇംഗ്ലണ്ട് തോൽവി ഏറ്റു വാങ്ങിയത്. ഇത്തവണത്തെ കിരീട നേട്ടത്തിനൊപ്പം ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമുകളുടെ റെക്കോഡില്‍ ദക്ഷിണാഫ്രിക്ക ന്യൂസീലന്ഡിനൊപ്പമെത്തി. ആറ് പെനാല്‍റ്റിയും രണ്ട് കോണ്വെര്ഷന്സുമായി 22 പോയിന്റ് നേടിയ ഹാന്ഡ്രെ പൊള്ളാര്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന്റെ മാറ്റ് കൂട്ടിയത്.






































