Cricket Cricket-International Top News

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് നാണക്കേടിൻറെ റെക്കോർഡ്, 23 വർഷത്തിനിടെ ആദ്യം

June 11, 2026

author:

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് നാണക്കേടിൻറെ റെക്കോർഡ്, 23 വർഷത്തിനിടെ ആദ്യം

 

ധാക്ക, ബംഗ്ലാദേശ് :ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് അപൂർവ നാണക്കേട് . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ തകർന്നടിയുകയായിരുന്നു. സ്കോർബോർഡിൽ ഒരു റൺസ് പോലും കൂട്ടിച്ചേർക്കുന്നതിന് മുമ്പ് ഓപ്പണർ കൂപ്പർ കൊണോലി, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ എന്നിവർ പുറത്തായതോടെ ഓസ്ട്രേലിയ 0/3 എന്ന നിലയിലേക്ക് വീണു. മുസ്തഫിസുർ റഹ്മാനും ടസ്കിൻ അഹമ്മദും ചേർന്നാണ് തുടക്കത്തിലെ ഈ തകർച്ച സൃഷ്ടിച്ചത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു റൺസ് പോലും നേടുന്നതിന് മുമ്പ് മൂന്ന് വിക്കറ്റ് നഷ്ടമാകുന്ന നാലാമത്തെ സംഭവമാണിത്. 2003-ൽ ബംഗ്ലാദേശ് ശ്രീലങ്കയ്‌ക്കെതിരെ ഇതേ അവസ്ഥ നേരിട്ടതിന് ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര ടീം ഇത്തരമൊരു നാണക്കേടിലേക്ക് വീഴുന്നത്. തുടർന്ന് ബംഗ്ലാദേശ് ബൗളർമാർ ഓസ്ട്രേലിയയെ 81/6 എന്ന നിലയിലേക്കും തള്ളിവിട്ടു.

എന്നാൽ മാർനസ് ലബുഷെയ്നും സേവ്യർ ബാർട്ട്ലെറ്റും ചേർന്ന സെഞ്ചുറി കൂട്ടുകെട്ട് ഓസ്ട്രേലിയയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. മഴമൂലം മത്സരം തടസപ്പെടുമ്പോൾ ഓസ്ട്രേലിയ 42 ഓവറിൽ 187/8 എന്ന നിലയിൽ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. തുടർന്ന് ഡക്‌വർത്ത്-ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 41 ഓവറിൽ 190 റൺസായി നിശ്ചയിച്ചു. ഇപ്പോൾ ബംഗ്ലാദേശ് 28.1 ഓവറിൽ 146/5 എന്ന നിലയിലാണ്. ആദ്യ ഏകദിനത്തിൽ 86 റൺസിന്റെ ചരിത്രവിജയം നേടിയ ബംഗ്ലാദേശിനെതിരെ പരമ്പരയിൽ നിലനിൽക്കാൻ ഓസ്ട്രേലിയയ്ക്ക് ഈ മത്സരം ജയിക്കേണ്ടത് നിർണായകമാണ്.

Leave a comment