മികച്ച കൂട്ടുകെട്ടുമായി ഗില്ലും സായി സുദര്ശനും: ജിടിക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 199 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 199 റൺസ് വിജയലക്ഷ്യം. ജിടിക്കെതിരെ ടോസ് നേടിയ കെകെആർ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആ തീരുമാനം തെറ്റായി എന്ന നിലയിലാണ് ജിടി ബാറ്റിംഗ് ആരംഭിച്ചത്. മികച്ച തുടക്കമാണ് ഗില്ലും സായി സുദര്ശനും ജിടിക്ക് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 114 റൺസ് നേടി.
52 റൺസ് നേടിയ സായി സുദർശൻ പുറത്തായ ശേഷം ഗില്ലും ബട്ലറും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 58 റൺസ് നേടി. സെഞ്ചുറിയിലേക്ക് അടുത്ത ഗിൽ പതിനേഴാം ഓവറിൻറെ അവസാനം പുറത്തായി. 55 പന്തിൽ പത്ത് ഫോറും മൂന്ന് സിക്സുമായി ഗിൽ 90 റൺസ് നേടി. പിന്നീടെത്തിയ തിവാട്ടിയ പെട്ടെന്ന് പുറത്തായതോടെ ജിടിയുടെ സ്കോറിങ് വേഗത കുറയുകയും അവരുടെ ഇന്നിങ്ങ്സ് 198ൽ അവസാനിക്കുകയും ചെയ്തു.ബട്ലർ പുറത്താകാതെ 41 റൺസ് നേടി.കെകെആറിന് വേണ്ടി റാണ, വൈഭവ്, റസൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.