ഇബ്രാഹിം സദ്രാൻറെ അഴിഞ്ഞാട്ടം : ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന് കൂറ്റൻ സ്‌കോർ
ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ തകർപ്പൻ പ്രകടനം ആണ് നടത്തിയത്. അവർ അമ്പത് ഓവറിൽ 325/7 എന്ന സ്‌കോർ നേടി. അഫ്ഗാനിസ്ഥാൻ ബാറ്റ്സ്മാൻ ഇബ്രാഹിം സദ്രാൻ ആണ് താരം. അദ്ദേഹം 146 പന്തിൽ 12 ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം 177 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ആർച്ചറി മൂന്ന് വിക്കറ്റ് നേടി.മറുപടി ബാറ്റിങ്ങിനിർണഗിയ ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ അഞ്ച് ഓവറിൽ 24/1 എന്ന നിലയിലാണ്.
ഓസ്‌ട്രേലിയക്കെതിരായ മത്സരം പോലെ ഇത്തവണയും ഇംഗ്ലണ്ട് ബൗളർമാർ മോശം പ്രകടനം ആണ് നടത്തിയത്. തുടക്കത്തിൽ വിക്കറ്റ് നഷ്ട്ടമായെങ്കിലും ഇബ്രാഹിം ടീമിനെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റിൽ ഇബ്രാഹിമും ഷഹിദിയും(40) ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേർന്ന് 103 റൺസ് നേടി. പിന്നീട് അഞ്ചാം വിക്കറ്റിൽ അസ്മത്തുള്ള ഒമർസായുമായി(41) ചേർന്ന് ഇബ്രാഹിം 72 റൺസ് കൂട്ടിച്ചുചേർത്തു. പിന്നീട് 40 റൺസുമായി നബിയും ടീമിന് മികച്ച പിന്തുണ നൽകി. ഇത് അഫ്ഗാനിസ്ഥാന് കൂറ്റൻ സ്‌കോർ സമ്മാനിച്ചു.

ബുധനാഴ്ച ലാഹോറിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫി 2025 മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഒരു 50 ഓവർ ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും ഉയർന്ന സ്കോർ നേടി. ഓപ്പണർ ഇബ്രാഹിം സദ്രാൻ 146 പന്തിൽ നിന്ന് 177 റൺസ് നേടി, അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസിലെത്തിച്ചു, 2023 ലെ മുംബൈയിലെ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടിയ മുൻ മികച്ച സ്‌കോർ എന്ന റെക്കോർഡ് ഇതോടെ മറികടന്നു.