കണങ്കാലിന് പരിക്കേറ്റ ബാഴ്‌സലോണയുടെ ലാമിൻ യമാൽ 3-4 ആഴ്ചത്തേക്ക് പുറത്ത് ഇരിക്കും
ഞായറാഴ്ച സിഡി ലെഗനെസിനെതിരായ 0-1 തോൽവിയിൽ ലാമിൻ യമാലിന് വലത് കണങ്കാലിന് അടിയേറ്റിരുന്നു.തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ കളിക്കാരന് കണങ്കാലിലെ മുൻ ടിബിയോഫൈബുലാർ ലിഗമെൻ്റിന് ഗ്രേഡ് 1 പരിക്ക് ഉണ്ടെന്നു തെളിഞ്ഞു.താരത്തിനു 3 മുതൽ 4 ആഴ്ച വരെ പുറത്തിരിക്കേണ്ടിവരുമെന്നും കണ്ടെത്തി.ഈ സീസണിൽ യമലിന് ആകെ ആറ് ഗോളുകളും 11 അസിസ്റ്റുകളും ഉണ്ട്.ബാഴ്സക്ക് വേണ്ടി ഗോളുകള്‍ നേടിയവരില്‍ ലെവ,റഫീഞ്ഞ എന്നിവര്‍ കഴിഞ്ഞാല്‍ യമാല്‍ ആണ് ഉള്ളത്.
ഗോളുകള്‍ മാത്രം അല്ല അസിസ്റ്റുകള്‍ നല്‍കുന്നതിലും താരം വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു.യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഈ സീസണിൽ ഇതുവരെയുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന അസിസ്റ്റ് പ്രൊവൈഡർ കൂടിയാണ് യമൽ.നിലവില്‍ ബാഴ്സ വളരെ മോശം അവസ്ഥയില്‍ ആണ് ഉള്ളത്.ഈ അവസ്ഥയില്‍ തന്നെ യമാലിന്‍റെ അഭാവം ബാഴ്സക്ക് ഏറെ ദോഷം ചെയ്യും.ഇനി യമാലിന് പകരം ഫെറാണ്‍ ടോറസ് ആയിരിയ്ക്കും ബാഴ്സക്ക് വേണ്ടി മുന്നേറ്റ നിരയില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത്.