EPL 2022 European Football Foot Ball International Football Top News transfer news

“താന്‍ എന്തു ചെയ്താലും സാവി എന്നെ പിന്‍വലിക്കും “

November 3, 2024

“താന്‍ എന്തു ചെയ്താലും സാവി എന്നെ പിന്‍വലിക്കും “

മാനേജര്‍ സാവി ആയിരുന്ന സമയത്ത് അദ്ദേഹത്തിന് ലെഫ്റ്റ് വിങ്ങില്‍ കളിപ്പിക്കാന്‍ ഇഷ്ടം ഉസ്മാന്‍ ഡെമ്പെലെയേ ആയിരുന്നു.ഡെമ്പെലെയേ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന സാവി പല നിമിഷങ്ങളിലും ബാഴ്സയുടെ നിലവിലെ വിങ്ങര്‍ ആയ റഫീഞ്ഞയെ തഴഞ്ഞിരുന്നു.ഇന്‍റര്‍ മിലാനെതിരെ നടന്ന മല്‍സരത്തില്‍ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച റഫീഞ്ഞയെ ആയിരുന്നു സാവി ആദ്യം പിന്‍വലിച്ചത്.

Raphinha opens up on Xavi frustration at Barcelona

 

നിലവില്‍ ബാഴ്സയുടെ വിശ്വസ്തന്‍ ആയ ഇടത് വിങ്ങര്‍ ആയ റഫീഞ്ഞ ആരാധകര്‍ക്കും മാനേജര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍ തന്നെ ആണ്.ഈ അടുത്തു അദ്ദേഹം എൽ പൈസിന്  നല്കിയ അഭിമുഖത്തില്‍ തന്റെ മുന്‍ മാനേജര്‍ സാവിയെ  റഫീഞ്ഞ ചെറുതായി ഒന്നു വിമര്‍ശിച്ചു.താന്‍ ടീമിന് വേണ്ടി 100 ശതമാനം നല്‍കുന്ന ആള്‍ ആണ്.എന്നിട്ടും 60 ആം മിനുട്ടില്‍ തന്നെ പിച്ചില്‍ നിന്നും മാനേജര്‍ കയറ്റും എന്നത് വല്ലാതെ വിഷമിപ്പിച്ചത് ആയി അദ്ദേഹം പറഞ്ഞു.ഒരു മാനേജര്‍ എന്ന നിലയില്‍ സാവി ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് പ്രതിഭക്കാണ് എങ്കില്‍ നിലവിലെ മാനേജര്‍ ഫ്ലിക്ക് തിരഞ്ഞെടുക്കുന്നത് കഠിന പ്രയത്നവും ഇച്ഛാ ശക്തിയും കണ്ടാണ് ആദ്യ ഇലവന്‍ തിരഞ്ഞെടുക്കുക.

Leave a comment