EPL 2022 European Football Foot Ball International Football Top News transfer news

റയല്‍ മാഡ്രിഡില്‍ നിന്നും ഷൂമേനിയെ സൈന്‍ ചെയ്യാന്‍ പദ്ധതി ഒരുക്കി ലിവര്‍പൂള്‍

November 3, 2024

റയല്‍ മാഡ്രിഡില്‍ നിന്നും ഷൂമേനിയെ സൈന്‍ ചെയ്യാന്‍ പദ്ധതി ഒരുക്കി ലിവര്‍പൂള്‍

ജനുവരിയിൽ റയൽ മാഡ്രിഡ് താരം ഔറേലിയൻ ഷൂമേനിക്ക് വേണ്ടി ഒരു നീക്കം നടത്താന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂള്‍ തയ്യാര്‍ എടുക്കുകയാണ്.മാഡ്രിഡിൽ നിന്ന് മാറാൻ ഉള്ള തീരുമാനത്തില്‍ ആണ് ഫ്രഞ്ച് താരം എന്നു റെഡ്സിന് ആരോ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.ലോസ് ബ്ലാങ്കോസ് 2025-ൽ നിലവിലെ ടീമിനെ പുതുക്കി പണിയാന്‍ ഒരുങ്ങുകയാണ്.അതിന്റെ ഭാഗമായി ഷൂമേനിയെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ പദ്ധതി ഉണ്ട്.

Arne Slot: Liverpool agree £9.4m deal for Feyenoord boss - BBC Sport

 

സ്പെയിൻ താരം മാർട്ടിൻ സുബിമെൻഡിയുടെ സമ്മർ മുന്നേറ്റത്തിൽ പരാജയപ്പെട്ടതിന് ശേഷം റെഡ്സ് ഒരു പുതിയ ഡിഫന്‍സീവ്  മിഡ്ഫീൽഡറെ കൊണ്ടുവരാൻ കാര്യമായി ശ്രമം നടത്തുന്നുണ്ട്.മുൻ എഎസ് മൊണാക്കോ താരം തങ്ങളുടെ ഗെയിം പ്ലാനിന് അനുയോജ്യന്‍ ആണ് എന്നു മാനേജര്‍ അര്‍ണീ സ്ലോട്ടും വിശ്വസിക്കുന്നു.ഈ ട്രാന്‍സ്ഫര്‍ യാഥാര്‍ഥ്യം ആക്കാന്‍ വളരെ വലിയ ഒരു തുക തന്നെ പ്രീമിയര്‍ ലീഗ് ക്ലബിന് നല്‍കേണ്ടി വരും.100 മില്യണ്‍ വരെ ഫ്രഞ്ച് താരത്തിനു വേണ്ടി മാര്‍ക്കറ്റില്‍ ഇറക്കാന്‍ റെഡ്സും തയ്യാര്‍ ആണ്.

Leave a comment