സീരി എ ; വിജയ വഴിയിലേക്ക് മടങ്ങി എത്താന്‍ യുവന്‍റസ്
കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ നിന്നും സമനില നേടിയ യുവന്‍റസിന് എത്രയും പെട്ടെന്ന് വിജയ വഴിയിലേക്ക് മടങ്ങണം.അതിനു പറ്റിയ അവസരം ഇന്ന് അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഇന്ന് ഇന്ത്യന്‍ സമയം പത്തര മണിക്ക് അവര്‍ക്ക് ഉഡിനീസിനെ നേരിടാനുണ്ട്.ഉഡിനീസ് ഹോം ഗ്രൌണ്ട് ആയ ബ്ലൂനെർജി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
സീരി എയിലെ ഏറ്റവും ദൃഢമായ പ്രതിരോധത്തിൻ്റെ ഉറവിടം ആയ യുവന്‍റസ് ഈ സീസണിലെ ആദ്യ എട്ട് മല്‍സരങ്ങളില്‍ , തങ്ങള്‍ പഴയ പ്രതാപത്തിലേക്ക് പോവുകയാണോ എന്നു തോന്നിപ്പിച്ചു.എന്നാല്‍ അതിനു ശേഷം ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ സ്റ്റുട്ട്ഗാര്‍ട്ടിനെതിരെ പരാജയപ്പെട്ടതിന് ശേഷം അവരുടെ ശനിദിശ ആരംഭിച്ചു.ഇന്‍റര്‍ മിലാനെതിരെ സമനില നേടി എങ്കിലും നാലു ഗോള്‍ വഴങ്ങിയത് യുവേയുടെ പ്രതിരോധത്തിന് വലിയ തിരിച്ചടി തന്നെ ആയിരുന്നു.അതിനു ശേഷം റിലഗേഷന്‍ ഭീഷണി കടന്നു വന്ന പാര്‍മക്ക് നേരെയും രണ്ടു ഗോള്‍ വഴങ്ങി.ഇത് തിയഗോ മൊട്ടയുടെ ടീമിനെ ആന്തരികം ആയി തളര്‍ത്തിയിരിക്കുകയാണ്. അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഓള്‍ഡ് ലേഡിക്ക് ജയിച്ചേ മതിയാകൂ.