പ്രീമിയര്‍ ലീഗ് ; കോള്‍ഡ് പാമര്‍ മികവില്‍ ചെല്‍സി ന്യൂ കാസിലിനെ മുട്ടു കുത്തിച്ചു
ലിവര്‍പൂളിനെതിരെ നേടിയ പരാജയത്തിന് മറുമരുന്ന് കണ്ടെത്തി ചെല്‍സി.ഇന്നലെ നടന്ന വാശി ഏറിയ പോരാട്ടത്തില്‍ ചെല്‍സി ന്യൂ കാസിലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തത്.18-ാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ ക്രോസ് ശുഭകരമായി വലയില്‍ എത്തിച്ച് കൊണ്ട് നിക്കോളാസ് ജാക്‌സൺ ആണ് ചെല്‍സിക്ക് ലീഡ് നേടി കൊടുത്തത്.
32-ാം മിനിറ്റിൽ മുൻ ചെൽസി ഡിഫൻഡർ ലൂയിസ് ഹാൾ നൽകിയ ക്രോസ് അലക്‌സാണ്ടർ ഇസാക്ക് ഗോളാക്കി മാറ്റിയപ്പോൾ ന്യൂകാസിൽ അല്പ സമയത്തിന് എങ്കിലും ചെല്‍സിക്ക് ഭീഷണി മുഴക്കി എങ്കിലും അവരുടെ സ്റ്റാര്‍ പ്ലേയര്‍ ” കോള്‍ഡ് പാമര്‍ ” രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റോമിയോ ലാവിയയുടെ അസിസ്റ്റില്‍ പന്ത് വലയില്‍ എത്തിച്ചു.രണ്ടാം ഗോള്‍ നേടിയത്തിന് ശേഷം മല്‍സരത്തില്‍ ചെല്‍സി കൂടുതല്‍ നിയന്ത്രണം കൊണ്ട് വന്നതോടെ കാര്യമായി ഒന്നും ന്യൂ കാസിലിന് ചെയ്യാന്‍ കഴിഞ്ഞില്ല.ജയത്തോടെ ചെല്‍സി ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.