റയൽ മാഡ്രിഡ് ഡോർട്ട്മുണ്ടിനെ തകർത്തുതരിപ്പണം ആക്കി !!!!!!
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ സന്ദർശകരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ 5-2 ന് ആവേശകരമായ വിജയത്തിൽ റയല്‍ മാഡ്രിഡ് തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് പ്രകടനം പുതിയ മേന്‍മയോടെ പുറത്ത് എടുത്തു.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് റോയല്‍ വൈറ്റ്സ് തങ്ങളുടെ മാസ്മരിക പ്രകടനം സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ പുറത്ത് എടുത്തത്.ഹാട്രിക്ക് നേടി കൊണ്ട് വിനീഷ്യസ് തനിക്ക് തന്നെ ബലോണ്‍ ഡി ഓര്‍ ലഭിക്കും എന്ന ഉറപ്പ് കൂടി ആരാധകര്‍ക്ക് നല്കിയിരിക്കുകയാണ്.

ഏതൊരു ടീമിനും റയല്‍ മാഡ്രിഡിനെതിരെ ലഭിക്കാവുന്ന ഏറ്റവും സ്വപ്ന തുല്യമായ പ്രകടനം ആണ് ബോറൂസിയക്ക് ഇന്നലെ ലഭിച്ചത്.30 ആം മിനുട്ടില്‍ ഡോണേൽ മാലെനും 34 ആം മിനുട്ടില്‍ ജാമി ഗിറ്റൻസും നേടിയ ഗോളില്‍ മല്‍സരം കൈ പിടിയില്‍ ഒതുക്കി എന്നു അവര്‍ കരുതി.എന്നാല്‍ രണ്ടാം പകുതിയില്‍ എംബാപ്പെ നല്കിയ അവസരങ്ങള്‍ ആദ്യം റുഡിഗറും പിന്നീട് വിനീഷ്യസും മുതല്‍ എടുത്തപ്പോള്‍ സ്കോര്‍നില സമനില.അതിനു ശേഷം ഇടത് വിങ്ങില്‍ നിന്നും ഏവരെയും ഞെട്ടിച്ച് കൊണ്ട് ലൂക്കാസ് വാസ്ക്വസ് നേടിയ ഗോളിലൂടെ വിജയവും റയല്‍ ഉറപ്പിച്ചു.അതിനു ശേഷം ആണ് നടക്കുന്നത് വിനി ഷോ !!!!!.എതിര്‍ ടീമിന്‍റെ ഹാഫില്‍ നിന്നും താരങ്ങളെ എല്ലാം ഡ്രിബിള്‍ ചെയ്തു കൊണ്ട് രണ്ടു തവണയാണ് ആണ് അദ്ദേഹം വല കുലുക്കിയത്.ഈ ഒരു പ്രകടനം കൊണ്ട് തനിക്ക് തന്നെ ബലോണ്‍ ഡി ഓര്‍ ലഭിക്കും എന്നത് താരം ഊട്ടി ഉറപ്പിച്ചിരിക്കുകയാണ്.