ബ്രെന്‍റ്ഫോര്‍ഡിന് നേരെ പൊരുതി നേടിയ വിജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ശനിയാഴ്ച ഓൾഡ് ട്രാഫോർഡിൽ ബ്രെൻ്റ്‌ഫോർഡിനെ 2-1 ന് തോൽപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ മാനേജര്‍ ടെന്‍ ഹാഗിന് മേലുള്ള സമ്മര്‍ദം കുറച്ച് കൊടുത്തു.ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം ആണ് യുണൈറ്റഡ് വിരോചിതമായ തിരിച്ചുവരവ് നടത്തിയത്.വിജയത്തോടെ എട്ട് മത്സരങ്ങൾക്ക് ശേഷം യുണൈറ്റഡ് 11 പോയിൻ്റുമായി സ്റ്റാൻഡിംഗിൽ 10-ആം സ്ഥാനത്തേക്ക് കയറി.10 പോയിൻ്റുള്ള ബ്രെൻ്റ്‌ഫോർഡ് 12-ാം സ്ഥാനത്താണ്.

മത്തിസ് ഡി ലൈറ്റിന്‍റെ തലയില്‍ നിന്നും ചോര കണ്ടതിനെ തുടര്‍ന്നു റഫറി അദ്ദേഹത്തിനെ സൈഡ് ലൈനിലേക്ക് അയച്ചു.അത് മുതല്‍ എടുത്ത ബ്രെണ്ട്ഫോര്‍ഡ് പന്ത് വലയില്‍ എത്തിച്ച് കൊണ്ട് യുണൈറ്റഡിനെ ശിക്ഷിച്ചു.കോര്‍ണര്‍ കിക്കില്‍ നിന്നും ഏതൻ പിന്നോക്ക് ആണ് പന്ത് വലയില്‍ എത്തിച്ചത്.ഇത് യുണൈറ്റഡ് ബെഞ്ചിനെയും താരങ്ങളെയും ഏറെ ദേഷ്യത്തില്‍ ആഴ്ത്തി.ഇതിനെ പരസ്യമായി അനീതി എന്നാണ് ടെന്‍ ഹാഗ് വിശേഷിപ്പിച്ചത്.അതിനു ശേഷം രണ്ടാം പകുതിയില്‍ വാശിയോടെ കളിച്ച ചെകുത്താന്‍മാര്‍ 2 മിനുട്ടിനുള്ളില്‍ തന്നെ ഗോള്‍ തിരിച്ചടിച്ചു.ഗര്‍ണാച്ചോയാണ് ഗോള്‍ സ്കോറര്‍.62 ആം മിനുട്ടില്‍ ബ്രൂണോയുടെ ബാക്ക് ഹീല്‍ പാസില്‍ നിന്നും യുണൈറ്റഡിന് വേണ്ടി വിജയ ഗോള്‍ നേടിയത് റാസ്മസ് ഹോജ്‌ലൻഡ് ആയിരുന്നു.അതിനു ശേഷം യുണൈറ്റഡിന് നേര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഒന്നും ബ്രെണ്ട്ഫോര്‍ഡിന് കഴിഞ്ഞില്ല.