റഫീഞ്ഞയുടെ കരാര്‍ നീട്ടാന്‍ ഒരുങ്ങി ബാഴ്സലോണ !!!!!
ബാഴ്സ ഈ രണ്ടു കൊല്ലത്തില്‍ ആദ്യമായി റഫീഞ്ഞയുടെ കരാര്‍ നീട്ടുന്നതിന് വേണ്ടി കാര്യമായി ആലോചിക്കുന്നുണ്ട്.ഇന്നലെ വന്ന റിപ്പോര്‍ട്ട് പ്രകാരം മാനേജ്മെന്‍റ്, കോച്ച് , സഹ താരങ്ങള്‍ എന്നിവര്‍ എല്ലാം റഫീഞ്ഞയുടെ പ്രകടനത്തില്‍ ഏറെ സംതൃപ്തര്‍ ആണ്.അതിനാല്‍ അദ്ദേഹത്തിനെ തങ്ങളുടെ ഭാവി പ്രൊജെക്റ്റിന്റെ ഭാഗം ആക്കാന്‍ ബാഴ്സ ആഗ്രഹിക്കുന്നു.ഈ സമ്മറില്‍ താരത്തിനെ അഞ്ചു ക്യാപ്റ്റന്‍മാരില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു.
റഫീഞ്ഞയുടെ കോണ്‍ട്രാക്റ്റ് 2027 ല്‍ തീരും.സമയം ഇനിയും ഒരുപാട് ഉണ്ട് എങ്കിലും ഇപ്പോള്‍ തന്നെ അത് നടത്തി കളയാം എന്നു മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നു.റഫീഞ്ഞ ഈ സീസണില്‍ ആകപ്പാടെ റഫീഞ്ഞ 5 ഗോളും 2 അസിസ്റ്റും നേടി കഴിഞ്ഞു.അദ്ദേഹത്തിന് ഫ്ലിക്ക് ആണെങ്കില്‍ പിച്ചില്‍ എന്തു ചെയ്യാനുമുള്ള ഫ്രീഡവും നല്കി കഴിഞ്ഞു.90 മിനുട്ടും പ്രെസ്സ് ചെയ്തു കളിക്കുന്ന താരം ലെവന്‍ഡോസ്ക്കി,യമാല്‍ എന്നിവരുടെ ജോലി ഭാരം കുറക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നുണ്ട്.