ആഴ്സണല്‍ – അറ്റ്ലാന്‍റ മല്‍സരം സമനിലയില്‍ കലാശിച്ചു ; ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ചാമ്പ്യന്‍സ് ലീഗ് അവസരം മുതല്‍ എടുത്ത് ബയർ ലെവർകൂസൻ
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ഇന്നലെ അറ്റ്ലാന്‍റക്കെതിരെ ആഴ്സണല്‍ സമനിലയില്‍ പിരിഞ്ഞു.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടാതെ തന്നെ കളി നിര്‍ത്തി. ആഴ്സണലിനെ പലപ്പോഴും സമ്മര്‍ദത്തില്‍ താഴ്ത്താന്‍ ഇറ്റാലിയന്‍ ക്ലബിന് കഴിഞ്ഞു എങ്കിലും ഗോൾകീപ്പർ ഡേവിഡ് രായയുടെ മികച്ച പ്രകടനം ലണ്ടന്‍ ക്ലബിന് തുണയായി എത്തി. ഒഡിഗാര്‍ഡിന്‍റെ അഭാവം ആഴ്സണലിന് വലിയ തിരിച്ചടിയായി വരുന്നുണ്ട്.
ജർമ്മനിയുടെ ‘ഇൻവിൻസിബിൾസ്’ ബയർ ലെവർകൂസൻ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ ആരംഭിച്ചത് വലിയൊരു ആഘോഷത്തോടെ ആണ്.ഇന്നലെ നടന്ന ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ അവര്‍ ഡച്ച് ക്ലബ് ആയ ഫെയ്‌നൂർഡിനെതിരെ 4-0 നു ഒരു എവേ വിജയം ആസ്വദിച്ചു.ആദ്യ പകുതിയില്‍ തന്നെ അവര്‍ നാല് ഗോളുകള്‍ നേടി.കഴിഞ്ഞ സീസണിലെ ജര്‍മന്‍ ലീഗിലെ സൂപ്പര്‍ താരം ആയി പേരെടുത്ത ഫ്ലോറിയൻ വിർട്സ് രണ്ട് ഗോളുകൾ നേടി, അലെജാൻഡ്രോ ഗ്രിമാൽഡോയും സ്കോർഷീറ്റിൽ ഇടം നേടി.ഇത് കൂടാതെ ഫെയ്‌നൂർഡ് താരം ആയ ടിമൺ വെല്ലൻറ്യൂതർ നേടിയ ഓണ്‍ ഗോളും ജര്‍മന്‍ ക്ലബിന് അനുഗ്രഹം ആയി. മല്‍സരത്തിന്റെ ഒരു തലത്തില്‍ പോലും ജര്‍മന്‍ ക്ലബിന് ഒരു വെല്ലുവിളി ഉയര്‍ത്താന്‍ ഫെയനൂര്‍ഡിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത.